Tuesday, March 10, 2015

എന്റെ ഗ്രാമം: രചന സീ വീ അബ്ദുൾ റഷീദ്

കാത്തിരിക്കുന്നു ഞാനാ നല്ല നാളിൻറെ
ആഗമനതിനായ്  മൂകനായി
ആശ്ചര്യം ഇല്ലാതെ അങ്കലാപ്പില്ലാതെ
കാത്തിരിക്കുന്നു ഞാൻ.. ഏകനായി..

ഓർക്കുന്നു ഞാനീ മരിഭൂമിയിൽ നിന്നും
ദൈവനാടിൻറെ യാ ഗ്രാമ ഭംഗി..
ഓർക്കാതിരിക്കാൻ കഴിയില്ല എനിക്കിന്നു
വിരഹ ദുഃഖത്തിന്റെ വേദനയിൽ

മകരമാസത്തിന്റെ മഞ്ഞിൽ വിരിയുന്ന
പൂക്കളെ കാണുവാനെന്തു ഭംഗി..
കലപിലശബ്ദമായ്നിദ്ര ഉണർത്തുന്ന
കിളികളേ കാണുവാൻ എന്ത് ഭംഗി..

കുന്നും മലകളും പാടംഗളുമുള്ള..
ഒരുകൊച്ചു ഗ്രാമമാണെന്റെ ഗ്രാമം.
ട്ടാരിട്ട റോഡില്ല വൈദ്യുതിയുമില്ല
ഓലയാൽ മെഞ്ഞുള്ള കൂരകളും..

നിദ്ര ഉണര്ന്നു ഞാൻ നേരെ നടന്നല്ലോ
ആകൊച്ചു പാട വരമ്പിലൂടെ..
മകരമാസത്തിന്റെ മഞ്ഞിൻ കണങ്ങളെ..
മുത്തു പോൽ തഴുകിയ .പുല്ലിലൂടെ

ഞാറുപറിക്കുന്ന പെണ്ണുങ്ങളുണ്ടന്നു
ഉഴുതു മറി ക്കുന്നൊരാണുങ്ങളും
കർഷക പാട്ടിൻറെ ആനല്ല വരികൾ.
എൻറെ മനസ്സിനെ തോട്ടുണർതി ..

വിദ്യാലയങ്ങൾക്കവധിയുണ്ടാകുമ്പോൾ
കുട്ടികൾ തെരുവിൽ  നിറഞ്ഞിരുന്നു..
ബാലിക ബാലന്മാർ ഒന്നായ്‌നിരന്നു
ഗ്രാമത്തിൻ ഐശ്വര്യ ദീപം പോലെ.

മീനു പിടിച്ചതും തുമ്പി പിടിച്ചതും,
ചെളിയിൽ കളിച്ചതും ഓർമ്മ തന്നെ
പുളിയും മാങ്ങയും പങ്കിട്ടു തിന്നതും
ബാല്യ കാലത്തിൻറെ സ്മരണ തന്നെ..(2)

കുന്നിലെ മരമില്ല പാഡങ്ങളില്ലിന്ന്
ഉഴുതു മാറിയില്ല പാട്ടുമില്ല..
ഗ്രാമത്തിനൈശ്വര്യ ദീപമായ് നിന്ന
ബാലികാ ബാലന്മാർ എങ്ങുമില്ല..

കാലികൾ നില്കും തൊഴുതകൾ പോലുമി
ന്നോലയാൽ എങ്ങുമശേഷമില്ല  .
കര്ഷക പാട്ടില്ല കർഷകരുമില്ല
എന്തൊരു ദുർവിഥി ലോക നാഥാ

വൈദ്യുതി ഉണ്ടിന്നു കേബിളും ഫോണും,
കുട്ടി ഫോണ്ണിന്റെ ടവറുകളും  ..
സൗഭാഗ്യം ഇങ്ങനെച്ചേർന്ന് നിന്നിട്ടും
എന്തേ ഇന്നാർക്കും സമയം ഇല്ല.. എന്തേ ഇന്നാർക്കും  സമയം ഇല്ല..